Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Actor Devan

തൃ​ശൂ​രി​ലെ കി​റ്റ് വി​വാ​ദം: "അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ പ​ച്ച​നു​ണ, തോ​ൽ​ക്കു​മെ​ന്ന് ഉ​റ​പ്പാ​യ​പ്പോ​ൾ ഉ​ണ്ടാ​ക്കി​യ ക​ഥ"; ന​ട​ൻ ദേ​വ​ൻ

തൃ​ശൂ​ർ: വാ​ടാ​ന​പ്പ​ള്ളി​യി​ൽ വോ​ട്ട​ർ​മാ​ർ​ക്ക് വി​ത​ര​ണം ചെ​യ്യാ​ൻ ബി​ജെ​പി കി​റ്റു​ക​ൾ സൂ​ക്ഷി​ച്ചു എ​ന്നാ​രോ​പി​ച്ച് ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും വി​വാ​ദ​ങ്ങ​ൾ​ക്കും മ​റു​പ​ടി​യു​മാ​യി ബി​ജെ​പി നേ​താ​വും ന​ട​നു​മാ​യ ദേ​വ​ൻ. ആ​രോ​പ​ണ​ങ്ങ​ൾ തി​ക​ച്ചും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും തോ​ൽ​ക്കു​മെ​ന്ന് ഉ​റ​പ്പാ​യ​പ്പോ​ൾ എ​തി​രാ​ളി​ക​ൾ കെ​ട്ടി​ച്ച​മ​ച്ച പ​ച്ച​നു​ണ​യാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

താ​ൻ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ ചാ​യ കു​ടി​ച്ചി​രി​ക്കു​മ്പോ​ഴാ​ണ് പു​റ​ത്ത് ബ​ഹ​ളം കേ​ട്ട​ത്. കി​റ്റ് വി​ത​ര​ണം ചെ​യ്തു എ​ന്ന​ത് നൂ​റ് ശ​ത​മാ​നം അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത കാ​ര്യ​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന ഭ​യ​മാ​ണ് ഇ​ത്ത​രം നു​ണ​ക്ക​ഥ​ക​ൾ​ക്ക് പി​ന്നി​ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കി​റ്റു​ക​ൾ ഉ​ണ്ടെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ട്ട ഗോ​ഡൗ​ണി​ന്‍റെ മു​ക​ളി​ലെ മു​റി​യി​ൽ ദേ​വ​ന്‍റെ സാ​ന്നി​ധ്യം ക​ണ്ട​താ​ണ് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​തെ​ളി​ച്ച​ത്. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഗോ​ഡൗ​ൺ ഉ​പ​രോ​ധി​ക്കു​ക​യും മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചാ​മ്പ്യ​ൻ ട്രേ​ഡേ​ഴ്സ് ഉ​ട​മ​യെ​യും കി​റ്റു​ക​ൾ ഓ​ർ​ഡ​ർ ചെ​യ്ത​തെ​ന്ന് ക​രു​തു​ന്ന വാ​ടാ​ന​പ്പ​ള്ളി സ്വ​ദേ​ശി സു​ധീ​ഷി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
സ്ഥ​ല​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ കേ​ന്ദ്ര​സേ​ന​യെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ കി​റ്റു​ക​ൾ സീ​ൽ ചെ​യ്ത് നീ​ക്കം ചെ​യ്തു.

 

Latest News

Corehub Up